തിരുവനന്തപുരം: നിപ രാജകുമാരി എന്ന് പെരടുത്തതിനു ശേഷം ഇപ്പോള്‍ കൊവിഡ് റാണി പട്ടം നേടാനുള്ള പരിശ്രമത്തിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടെറിയറ്റ് പരിസരത്ത് നടത്തിയ ഉപവാസ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
നിപ ബാധിച്ച കാലത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് പെരുമാറിയത്. നിപ അതിജീവിച്ചതിന്റെയും പ്രതിരോധിച്ചതിന്റെയും അനുമോദനം ലഭിക്കേണ്ടത് ആ സന്ദര്‍ഭത്തില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പ്രവാസികളുടെ കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.