കണ്ണൂര്‍: കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പരിശോധന കര്‍ശനമാക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുത്. ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മന്ത്രി ജയരാജന് പറഞ്ഞു.
സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്സൈസ് ഉദ്യോഗസ്ഥന് സുനില്‍ കുമാറിന്റെ സംബര്ക്ക പട്ടിക വിപുലമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ അത്യന്തം ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കനൂരില്‍ സമൂഹവ്യാപനം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.