മോദി ഇന്ത്യന്‍ മണ്ണ് ചൈനക്കു മുന്‍പില്‍ അടിയറവുവെച്ചു: രാഹുല്‍ഗാന്ധി

ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അതിർത്തി ചൈനയുടെ തള്ളിക്കയറ്റത്തിന് മുന്നിൽ അടിയറവ് വച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കിയോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചിരുന്നു.

ലഡാക്കി​ലെ ഗൽ​വാ​നി​ൽ ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ണ്ടാ​യ സംഘർ​ഷ​ത്തി​ൽ 20 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തിനു ശേഷം പ്രധാ​ന​മ​ന്ത്രി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചിരുന്നു. ഇന്ത്യയുടെ ഒറ്റ സൈനിക പോസ്റ്റുപോലും അധീനതയിലാക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്നും ഒരു ഇഞ്ച് ഭൂമി ഭൂമിയും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതിനോടാണ് രാഹുലിന്റെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 4 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 8 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More