കൊവിഡ് ബാധിതനായ പൊലീസുകാരന്റെ റൂട്ട്മാപ്പ് പുറത്തിറക്കി

കളമശ്ശേരിയിൽ കൊവിഡ് ബാധിതനായ പൊലീസുകാരന്റെ റൂട്ട്മാപ്പ് പുറത്തിറക്കി.  സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി. ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി.  40 പേരയാണ് ക്വാറന്റീനിലാക്കിയത്. പൊലീസ് സ്റ്റേഷനിൽ എത്തിയവരോടും നിരീക്ഷണത്തിൽ കഴിയാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പുറത്തുവന്ന 13 പേരുടെ പരിശോധനാ ഫലം പുറത്തവന്നതിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 46 പേരുടെ ഫലം ഇന്ന് ലഭിക്കും.

കൊച്ചി കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥന് രോ​ഗലക്ഷണത്തെ തുടർന്നാണ്  കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. ഈ മാസം 16 ന് വൈകീട്ട് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു ക്വാറന്റീൻ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഇയാൾ.  വൈറസ് ബാധ പകർന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

Contact the author

Web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More