കോട്ടയം: നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിനു നല്‍കണമെന്ന യുഡിഎഫ് ആവശ്യം ജോസ് കെ മാണി തള്ളി. ഈ ആവശ്യമുന്നയിച്ച് കണ്‍വീനര്‍ ബെന്നിബെഹനാന്‍ നല്‍കിയ കത്തിനോടാണ് ജോസ് കെ മാണിയുടെ പ്രതികരണം.
നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ആദ്യം ജോസ് വിഭാഗം തയാറാകണം, അതിനു ശേഷമാകാം മറ്റ് ചര്‍ച്ചകള്‍ എന്നാണു യുഡിഎഫ് നേത്രുത്വത്തിന്റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും തുടര്‍ന്ന് ആറുമാസം ജൊസഫ് വിഭാഗത്തിനും എന്നായിരുന്നു ധാരണ. എന്നാല്‍ ആ ധാരണ പാലിക്കാന്‍ തയാറല്ല എന്ന നിലപാടാണ് ഇപ്പോള്‍ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്.
യുഡിഎഫ് ആവശ്യം ന്യായമാല്ലെന്നും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി അണികളുടെ മനോവീര്യം ചോര്‍ത്തുന്ന നടപടികളാണ് പി.ജെ.ജോസഫ് കൈകൊണ്ടിട്ടുള്ളതെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഇതിനുദാഹരണമാണെന്നും ജോസ് കെ മാണി പറഞ്ഞു.