ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ പ്രതിദിന വര്‍ദ്ധന ലോകത്തേറ്റവും കൂടിയ നിരക്കില്‍

ബ്രസിലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്.  ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍  തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. എന്നാല്‍ ഇന്നലത്തെ രോഗീ വര്‍ദ്ധന റെക്കോര്‍ഡാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,70,139  ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 968 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്.  കഴിഞ്ഞ നാലു ദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 1,221, 1204, 1,209, 1,338 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലെ നിരക്കില്‍ വര്‍ദ്ധനവ് പ്രകടമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 50,058 ആയി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More