തിരിച്ചടിക്ക് തയ്യാറാകാന്‍ നിര്‍ദേശം: സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെ തിരിച്ചടിക്കാൻ തയ്യാറാകാൻ സൈന്യത്തിന് നിർദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. കര, നാവിക, വ്യോമ സേനാ തലത്തിൽ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.

എന്നാല്‍, ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി യഥാര്‍ഥത്തില്‍ 'സറണ്ടര്‍ മോദി'യാണെന്ന്‌ ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചു. നമ്മള്‍ ഗല്‍വാന്‍ താഴ്‌വര വിട്ടുകൊടുത്തിട്ടുണ്ടോ, അതോ ചൈനീസ് സൈന്യത്തെ അവിടെ നിന്ന് പുറത്താക്കിയോ? എന്ന ശക്തമായ ചോദ്യവുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവികളെയും നേരില്‍കണ്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍  പങ്കെടുത്തു. അതിർത്തിയിൽ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 5 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 23 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More