കോവിഡ് റാപിഡ് ആന്റിജൻ സ്പോട്ട് ടെസ്റ്റ് - പരിശോധന എളുപ്പം, ഫലം ഉടന്‍: ഡോ. ടി. ജയകൃഷ്ണൻ

കോവിഡ്- 19 രോഗനിർണ്ണയത്തിന് റാപിഡ് ആൻറിജൻ ടെസ്റ്റിന് ഐ.സി.എം.ആർ ഈ മാസം 14-നാണ് അംഗീകാരം നൽകിയത്. ഇത് രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും ഫലം വേഗത്തിൽ ലഭ്യമാക്കാനും സഹായിക്കും.

എന്താണ് ആൻറിജൻ  ടെസ്റ്റ്

ആൻ്റിജൻ ടെസ്റ്റിലൂടെ രോഗബാധയുണ്ടാക്കുന്ന വൈറസിൻ്റെ ഉപരിതലത്തിലുള്ള ആൻ്റിബോഡി ഉത്പാദനത്തിന് ഉത്തേജനമാകുന്ന പ്രോട്ടീൻ ഘടകത്തേയാണ് തിരിച്ചറിയുന്നത്. അതിനാൽ ഇത് ഇപ്പോഴുള്ള പി.സി.ആർ, ആൻറിബോഡി ടെസ്റ്റുകളേക്കാൾ പതിന്മടങ്ങ്‌ വേഗതയിൽ രോഗ നിര്‍ണ്ണയം സാധ്യമാക്കും. പരിശോധനാ ഫലമാകട്ടെ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കും. 

'SD ബയോ സെൻസർ' എന്നാണ് ഈ standard Q covid-19 antigen detection കിറ്റിൻ്റെ പേര്. തെക്കൻ കൊറിയൻ കമ്പനിയുടെതാണ് ഉത്പന്നം. ഇവർക്ക് ഡൽഹിയിലെ ഗുർഗോണിലും മനേസറിലും കിറ്റ്‌ ഉത്പാദന യൂണിറ്റുകളുണ്ട്. ഈ കിറ്റുകളുടെ ഗുണനിലവാരം എ.ഐ.ഐ.എം.എസ്  (AIlMS), ഐ.സി.എം.ആര്‍ (ICMR)  എന്നീ രണ്ടിടങ്ങളിൽ നിന്ന് വീണ്ടും ഉറപ്പുവരുത്തിയതിന് ശേഷമാണ് (ഡബിൾ  വാലിഡേറ്റ് ചെയ്താണ്) ഇപ്പോൾ രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ളത്.

ഇത്തരത്തിലുള്ള കോവിഡ് ആന്റിജൻ കിറ്റുകൾക്ക് മാസങ്ങൾക്ക് മുമ്പുതന്നെ അമേരിക്കയിലെ എഫ്.ഡി.എ (FDA) അംഗീകാരം നൽകിയതാണ്. ഈ കിറ്റിനോടൊപ്പമുള്ള സ്വാബ് ഉപയോഗിച്ച് രോഗം സംശയിക്കുന്നയാളിന്റെ മൂക്കിൽ നിന്ന് സ്രവമെടുത്ത് കിറ്റിലെ ടെസ്റ്റ് സ്ടിപ്പിൽ നിന്നും പരിശോധന സ്ഥലത്ത് വെച്ചുതന്നെ  മിനുട്ടുകൾക്കകം ഫലം കിട്ടുന്നതാണ് (30 മിനുട്ട് ). പി.സി.ആർ പോലെ സാമ്പിളുകൾ ബയോസേഫ്റ്റി ലാബുകളിൽ എത്തിക്കാനുള്ള മണിക്കൂറുകളുടെ കാലതാമസവും, ടെസ്റ്റ് ചെയ്യാനുള്ള അധികസമയവും 'സ്പോട്ട് ടെസ്റ്റ് കിറ്റിൽ' ഒഴിവാക്കാനാകും.

ആന്റിജൻ പരിശോധനാ ഫലം പോസിറ്റിവ് ആണെങ്കിൽ  മറ്റൊരു ടെസ്റ്റിന്റെയും ആവശ്യമില്ലാതെത്തന്നെ രോഗം 100% ഉറപ്പിക്കാന്‍ കഴിയും, നെഗറ്റീവ് ആണെങ്കിൽ രോഗം സംശയിക്കുന്നവരിൽ തുടർന്ന് പി.സി.ആർ പരിശോധന കൂടി നടത്തി ഫലം ഉറപ്പിക്കാം. 'ട്രൂ നെഗറ്റിവ് കണ്ടു പിടിക്കാൻ ഈ ടെസ്റ്റ് 99.3% വും  ട്രൂ പോസിറ്റിവ് കണ്ടുപിടിക്കാൻ 50 തൊട്ട് 84% വരെയും ഈ ടെസ്റ്റ്‌ ഫലപ്രദമാണ്.   രോഗിയുമായി സമ്പർക്കമുണ്ടായി 5 തൊട്ട് 10 ദിവസങ്ങൾക്കുള്ളിൽ തന്നെ  ഈ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. (പി.സി.ആര്‍ ടെസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്ടെന്നുതന്നെ കോവിഡ് ആൻ്റിജനെ കണ്ടെത്താന്‍ ഈ ടെസ്റ്റിനു കഴിയും)

ആന്റിജൻ പരിശോധനയില്‍ സ്രവം ശേഖരിച്ച് ഒരു മണിക്കൂറിനകം ടെസ്റ്റ് നടത്തണം. എവിടെ വെച്ചാണോ പരിശോധന നടത്തുന്നത്, അവിടെവെച്ചു തന്നെ മിനുട്ടുകൾക്കുള്ളിൽ ഫലം കിട്ടും. പി.സി.ആറിന് ആവശ്യമുള്ള സാങ്കേതിക വിദ്യകളുടെ സഹായമുള്ള, ഹൈ സെക്യൂരിട്ടി ലാബോ വിദഗ്ദരോ വേണ്ട എന്നതാണ് റാപിഡ് ആൻറിജൻ ടെസ്റ്റിന്റെ പ്രത്യേകത. സ്രവം ശേഖരിക്കുന്ന ആൾ മാത്രം പി.പി.ഇ കിറ്റുകൾ ധരിച്ചാൽ മതി. 

രോഗം പടർന്ന് പിടിക്കുന്ന (community transmission) മേഖലകളിലും കണ്ടൈൻമെന്റ് സോണുകളിലും , ഹോട്ട് സ്പോട്ടുകളിലും ആന്റിജൻ ടെസ്റ്റ് എളുപ്പത്തില്‍ നടത്താന്‍ കഴിയും. പനി, ഇൻഫ്ലുവൻസ രോഗലക്ഷണമുളളവരിലും, റിസ്ക് ഗ്രൂപ്പുകളിൽ പെടുന്നവരിലും രോഗം സംശയിക്കുന്നവരിലും ഈ ടെസ്റ്റ്‌ എളുപ്പത്തില്‍ ചെയ്യാം. സർജറികൾക്കും , എൻഡോസ്കോപ്പി - ബ്രോങ്ക്യോസ് കോപ്പി പരിശോധനയിലും ഡയാലിസിസ് രോഗികൾ തുടങ്ങിയവരിലെ കോവിഡ്  സ്ക്രീനിങ്ങിനും ആന്റിജൻ ടെസ്റ്റ് നടത്താം. ഇതിനെല്ലാം ഐസിഎംആർ അംഗീകാരം നൽകിയിട്ടുണ്ട്.

കോവിഡ്‌ രോഗികളെ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താനും അവരെ ഐസോലേറ്റ് ചെയ്യാനും, അതുവഴി രോഗപ്പകര്‍ച്ച തടയാനും നേരത്തെ ചികിത്സയും പരിചരണവും ലഭ്യമാക്കാനും റാപിഡ് ആൻറിജൻ ടെസ്റ്റ് മുഖേന സാധിക്കും. ഏറ്റവും ശുഭകരമായ വാര്‍ത്ത ഇന്ത്യയിലെ പ്ലാന്റുകള്‍ക്ക് പ്രതിമാസം പത്ത് ദശലക്ഷം ആൻറിജൻ ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട് എന്നതാണ്.

Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More