തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സിന്റെ മൂന്നാം ഘട്ടം നാളെ (തിങ്കളാഴ്ച ) ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസ്സിനെതിരെ വന്ന എല്ലാ ഹര്‍ജികളും തീര്‍പ്പാക്കി, ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇനി സര്‍ക്കാരിന് ക്ലാസ്സുമായി മുന്നോട്ടുപോകാം.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സൌകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെയും വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തത്സമയം കാണാന്‍ സൌകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് പരാതി നല്കാന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കു സൌകര്യമില്ലാത്തവര്‍ക്ക് സൌകര്യമേര്പ്പെടുത്താന് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.