ഇന്ത്യ- ചൈന സംഘര്‍ഷം: സഹായിക്കാനാണ് ശ്രമിക്കുന്നത് - ട്രംപ്

വാഷിംഗ്‌ടണ്‍: ഇന്ത്യ-ചൈന സംഘര്‍ഷം അത്യന്തം സങ്കീര്‍ണ്ണമായ വിഷയമാണെന്നും അത് പരിഹരിക്കാനാണ് ശ്രമമെന്നും യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുമായും സംസാരിച്ചു വരികയാണെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

സാഹചര്യങ്ങള്‍ അമേരിക്ക വിലയിരുത്തി വരികയാണ്, എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഏതായാലും അവരെ സഹായിക്കാന്‍ തന്നെയാണ്  ശ്രമമെന്നും ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഇടവേളക്ക് ശേഷം ഒക്കലഹാമയില്‍ വീണ്ടും ആരംഭിച്ചു.

ഇന്ത്യ- ചൈന സംഘര്‍ഷം ആരംഭിച്ചയുടനെത്തന്നെ ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ട്  അമേരിക്കന്‍ പ്രസിഡന്‍റ് രംഗത്തുവന്നിരുന്നു. സംഘര്‍ഷത്തെ കുറിച്ച് യു.എസ് പ്രസിഡന്‍റ് ബോധവാനാണെന്നും അതിര്‍ത്തിയിലെ കാര്യങ്ങള്‍  നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൌസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

web desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More