3 മണിക്കൂർ പരോളിൽ അലൻ കോഴിക്കോട്ടെ ബന്ധുവീട്ടിൽ എത്തി

കോടതി 3 മണിക്കൂർ പരോൾ അനുവദിച്ചതിനെ തുടർന്ന്  പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ് കോഴിക്കോട് എത്തി. കൊച്ചി എൻഐഎ കോടതിയാണ് അലന് പരോൾ അനുവദിച്ചത്. രോ​ഗം ബാധിച്ച് കിടപ്പിലായ അലന്റെ അമ്മയുടെ ബന്ധുവിനെ കാണാനാണ് പരോൾ അനുവദിച്ചത്. ഈ ആവശ്യം ഉന്നയിച്ച് അലൻ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. അലന്റെ വീടിന് സമീപത്ത് തന്നെയാണ് രോ​ഗ ബാധിതയായ ബന്ധുവിന്റെ വീട്. ഉച്ചക്ക് ഒന്നര മണിവരെ അലൻ ഇവിടെ ചെലവഴിക്കും. അലൻ എത്തുന്ന വീടിനും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിരുന്നു. വൻ സുരക്ഷാ മുൻ കരുതലോടെയാണ് അലനെ വീട്ടിൽ എത്തിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് അലൻ കോഴിക്കോട് എത്തിയത്. യാത്രാ സമയം ഒഴിവാക്കി വീട്ടിൽ 3 മണിക്കൂർ കഴിയാമെന്നാണ് പരോളിലെ നിബന്ധന.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

'അക്കൈ വെട്ടും, അക്കാല്‍ വെട്ടും അത്തല വെട്ടി ചെങ്കൊടി നാട്ടും'; പ്രകോപന മുദ്രാവാക്യവുമായി സിപിഎം

More
More
Web Desk 14 hours ago
Keralam

അവര്‍ കുട്ടികളാണ്, ചെയ്തതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലായിട്ടുണ്ടാവില്ല- എസ് എഫ് ഐ ആക്രമണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 14 hours ago
Keralam

എ കെ ജി സെന്‍റര്‍ അക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

More
More
Web Desk 18 hours ago
Keralam

എ കെ ജി സെന്റര്‍ ബോംബേറ്; പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി

More
More
Web Desk 19 hours ago
Keralam

കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുത്, പ്രതിയെ എത്രയും വേഗം കണ്ടെത്തണം - ഷാഫി പറമ്പില്‍

More
More
Web Desk 20 hours ago
Keralam

രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി; കനത്ത സുരക്ഷ

More
More