പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ ഘട്ടത്തിൽ സർക്കാർ ശ്രമിക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദരിദ്രർക്കുള്ള സൗജന്യ റേഷൻ വിതരണം മൂന്ന് മാസം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തിലെ കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ധാന്യം നല്‍കണമെന്നാണ് സോണിയ ഗാന്ധി ഏറ്റവും പ്രധാനമായി ആവശ്യപ്പെട്ടത്. ഈ മാസം ഇത് രണ്ടാമത്തെ കത്താണ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് അയക്കുന്നത്. നേരത്തേ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു സോണിയ കത്തയച്ചത്.

കോവിഡ് പ്രതിസന്ധി മറികടക്കാൻ ഇനിയും കഠിന പ്രയത്നം വേണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 18 hours ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 1 day ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More
National Desk 2 days ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 3 days ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More