വൈദികന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും

കോട്ടയം അയർകുന്നത്ത് വൈദികൻ ജോർജ് എട്ടുപാറയിലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി ജയദേവ്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മറ്റ് കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും ജയദേവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നി​ഗമനത്തിലാണ് പൊലീസ്.

പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപറയിലിനെ ഇന്നലെ രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് ജോർജിനെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെ തെരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃത​ദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. അമേരിക്കയിലായിരുന്ന ജോർജ് ആറ് മാസം മുമ്പാണ് ഈ പള്ളിയിലെ വികാരിയായി  എത്തിയത്. ചങ്ങനാശേരി അതിരൂപതക്ക് കീഴിലുള്ള പള്ളിയാണ് ഇത്.

സംഭവത്തിൽ നാട്ടുകാരും വിശ്വാസികളും ദുരൂഹത ആരോപിക്കുന്നുണ്ട്. ഉച്ചമുതൽ  പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. വൈദികൻ താമസിച്ച മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മുറി ചാരിയിട്ട നിലയിലായിരുന്നു. ഈ പള്ളിയിൽ നിന്ന് സ്ഥലം മാറ്റത്തിനായി ശ്രമിച്ചിരുന്നു. ഇതിനായി സഭ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More