കർണ്ണൻകളി - സജീവന്‍ പ്രദീപ്‌

തെങ്ങേറ്റം കഴിഞ്ഞ്,

ഏണി 

മൂർത്തിപ്പറമ്പിൽ ചാരി,

മണിയൻകുന്ന് ഷാപ്പീന്ന് മൂക്കറ്റംമോന്തി

ചുടലക്കാടിറങ്ങി

തുരുത്തു വരമ്പിന്റെ തുമ്പത്തെത്തുമ്പോഴാണ്

കുമാരേട്ടൻ

കളളിമുണ്ടൂരി തലേക്കെട്ടി

സീതചാത്തന്റെ തേക്കുംകണയൂരി

കർണ്ണൻകളി തൊടങ്ങ്ക.


കൈതോലതണ്ടിന്റെ വില്ല്ക്കെട്ടി

ഞാങ്ങളപുല്ലിന്റെയമ്പ് തൊടുക്കും.

കർണ്ണൻകുമാരനലറി വിളിക്കും

"ന്നെ തന്തയില്ലാന്ന് ഓര്ചെലച്ചപ്പോ

"തുര്യോധനാ " ചങ്ങായി

നീയാണ് നുമ്മക്ക് തൊണ നിന്നത് "


"ന്റെ ചങ്ക് തരൂട്ടാ നിനക്ക്

കളളൻ വെളളത്തിമരന്

കമ്മലറുത്ത് കൊടുത്തതറിഞ്ഞോണ്ട്ന്നാ "


"അല്ലെങ്കീക്കഥ

മക്കാര്പൊക്കത്ത് പഞ്ഞിക്കായ

പൊട്ടിത്തൂളിയപോലയാന്നേ"


പിന്നെ

കർണ്ണൻ കുമാരൻ ഏങ്ങിക്കരയും


"കുതിരോട്ടക്കാരനാ ന്റെച്ചൻ

ചമ്മട്ടിയോട്ടിയ തയമ്പാന്റെ കുലം,

രാധമ്മന്നെയാ ന്റെമ്മ "


കർണ്ണൻ

കണ്ണുതുറന്നപ്പ കണ്ടത് ഓരെയാ

"ജുദ്ധ" തലേന്ന് വന്നേക്കണു

അനിനോണ് രക്താണ് കുന്താണ്

അമ്മാണ്ന്ന് പറഞ്ഞ്

പൊക്കോളണന്റെ മുന്നീന്ന്


നിങ്ങക്കറിയാ

കാടിന്റെ കരളറിയണ

കരിവീട്ടിപോലത്തെ ചെക്കന്റെ

വെരല് അറുത്തപ്പാ

ഓന്റെ അമ്മ

തലേല്കൈവെച്ച് മൊളംന്തണ്ട്

പൊളിയണൊരു പ്രാക്ക്പ്രാകി


എന്തൂട്ടന്നറിയോ

ഏത് അമ്മേന്റെ മോന് വേണ്ടിയാണോ

ന്റെ മോന്റെ വെരല് അറുത്തേ

ആ അമ്മടെ മോന്റെ തലതെറിച്ച്പോട്ടെന്ന്

പണ്ടാറടങ്ങാൻ

മൂത്തമോനീ കർണ്ണനല്ലേ

പ്രാക്കന്റെ തലേലാ വന്നുവീണത്


കരഞ്ഞ് കരഞ്ഞ്

കുമാരേട്ടന്റെ കർണ്ണൻകളി

വരമ്പത്തുറങ്ങും

പാതിരകളിൽ

കളിയില്ലാത്തൊരു കരച്ചിലുണ്ടാകും 

പാടത്ത്

അറിഞ്ഞോണ്ട് തോറ്റവംശത്തിന്റെ

നന്തുണിതോറ്റത്തിന്,

പാതാളകാപ്പിരി,

മാവേലി,

പുലിയച്ചൻ രാവണൻ,

ഇരവാൻ,

ഏകലവ്യൻ,

ഘടോൽക്കജൻ,

ശൂപ്പർണഖ,

ബാലി,

കുംഭകർണ്ണൻ,

എല്ലാവരും കത്തിച്ച ചൂട്ടിന്റെ

ചോദ്യങ്ങളെറിയും


വറനെല്ലുപോലത് പാടത്ത്

കെടന്ന് 

പാതിരയ്ക്ക് പൊരിയും


കുമാരേട്ടൻ

തെങ്ങുമേന്ന് വീണ് ചത്തുപോയി

എങ്കിലും

ചിലപ്പോഴൊക്കെ

ചങ്ക്പൊട്ടണ ഒച്ചേല്

ജീവിതത്തിൽ

കർണ്ണൻകളികളുണ്ടാവും


മണ്ണിൽ

അമർത്തിപിടിച്ച നിലവിളിപോലെ

എന്നെങ്കിലുമത്

പൊട്ടിത്തെറിച്ചേക്കാം

കർണ്ണൻകളികളാൽ

ഭൂമികിടുങ്ങിപോയേക്കാം.

Contact the author

Sajeevan Pradeep

Sajeevan Pradeep
3 years ago

സ്നേഹം മുസരീസ് .......

0 Replies

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More