ലോകത്ത് പ്രതിദിന രോഗീനിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 1,73,125 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  1,73,125 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 ദിവസങ്ങളായി യഥാക്രമം1,34,755, 1,30,459, 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച്  93,59,278 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 58,013 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 50,46,269  പേര്‍ ഇതിനകം രോഗവിമുക്തരായി. 38,33,130 പേര്‍ നിലവില്‍ ചികിത്സയിലാണ്. കൊവിഡ്‌ -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍  ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 5,619 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ10 ദിവസങ്ങളായി യഥാക്രമം 3,465, 3,947, 4347, 6073, 4,723, 5,747, 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,79,879  ആയി. 

പൊതുവില്‍ ലോകത്ത് കൊവിഡ്‌-19 മരണനിരക്ക് കുറയുകയാണ്. അതേസമയം രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 days ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 week ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 1 week ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More
Web Desk 1 week ago
Coronavirus

കൊവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മന്ത്രി സഭായോഗം ഇന്ന്

More
More
Web Desk 1 week ago
Coronavirus

മന്ത്രി ശിവന്‍ കുട്ടിക്ക് കൊവിഡ്; രോഗവ്യാപനം മൂലം മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

More
More