കൊവിഡ്‌-19: അമരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 36,265 പുതിയ രോഗികള്‍

വാഷിംഗ്‌ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ നിരക്കാണിത്.  കഴിഞ്ഞ ഒരാഴ്ചയായി 363, 267, 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  മരണപ്പെട്ടവരുടെ എണ്ണം 1,23,475 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 36,265 ആണ്. കഴിഞ്ഞ നാലു ദിവസങ്ങളിലെ നിരക്ക് 31,496, 59,467, 33,388, 62,715 എന്നിങ്ങനെയാണ്. ലോകത്തെല്ലായിടത്തും കാണുന്നതുപോലെ മരണ സംഖ്യ കുറയുകയും രോഗീ സംഖ്യ കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് അമേരിക്കയിലും കാണുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,24,418 ആയി. ഇതില്‍ 10,20,403 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 31,314 ആയി. 4,12,636 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 13,081 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,72,960 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5,635 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,90,848  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 68, 197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,109 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -3,240 , മസ്സാച്ചുസെറ്റ്സ് 7,890, ലൂസിയാന -3,142, ഇല്ലിനോയിസ് -6,707, ജോര്‍ജ്ജിയ -2,648 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,285 പേരാണ് മരണപ്പെട്ടത്.

Contact the author

Web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More