ബ്രസിലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,131 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസങ്ങളിലായി നിരക്ക് 24,358, 16,856, 31,571, 55,209 പേര്‍ക്ക് വീതമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നത്. രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. എന്നാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രോഗീ വര്‍ദ്ധന നിലവിലുള്ള ശരാശരിയുടെ താഴേക്ക് വന്നത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇന്നത്തെ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,51,479 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍1,364 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. കഴിഞ്ഞ ആറു ദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 748, 601, 968, 1,221, 1204, 1,209, 1,338 എന്നിങ്ങനെയായിരുന്നു. ഇതില്‍ ആദ്യ നാലു ദിവസങ്ങളിലെ നിരക്കില്‍ വര്‍ദ്ധനവ് പ്രകടമാണ്. ആ നിരക്കിലേക്കാണ് ഇന്നത്തെ മരണനിരക്ക് ഉയര്‍ന്നിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 52,771 ആയി.