സിവിൽ സർവ്വീസ്: അടുത്ത മാസം മൂന്നു വരെ അപേക്ഷിക്കാം

ഐഎഫ്എസ്, ഐഎഎസ്, ഐപിഎസ് എന്നിങ്ങനെ 24 സിവിൽ സർവീസ് ഉദ്യോഗ തലത്തിലേക്കുള്ള പ്രാഥമിക പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആണ്. മാർച്ച്‌ 31-നാണ് പ്രിലിമിനറി പരീക്ഷ. https://upsconline.nic.in/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ആധാര്‍/ വോട്ടർ / പാൻ കാർഡ് / പാസ്പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ വേണം.

100 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷി, എസ്.സി, എസ്.ടി, വനിത വിഭാഗങ്ങൾ ഫീസ് അടക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലും ഓൺലൈനിലും ഫീസടക്കാം.

അംഗീകൃത സർവ്വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.  32 വയസ്സ് വരെ പ്രായമുള്ളവർ അപേക്ഷിച്ചാൽ  മതി. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. രണ്ടു പേപ്പറുകളിലായി 200 വീതം മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. സിലബസ്സിന്റെ പൂർണ്ണരൂപം വെബ്സൈറ്റിൽ ലഭ്യമാണ്.

Contact the author

News Desk

Recent Posts

National Desk 14 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
National Desk 21 hours ago
National

ആഗ്രഹം കൊളളാം, പക്ഷേ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല- ശിവസേന സഖ്യം

More
More
National Desk 22 hours ago
National

ആത്മഹത്യ ചെയ്യരുത്; അച്ഛനായും ആങ്ങളയായും ഞാനുണ്ട് - എം കെ സ്റ്റാലിന്‍

More
More
National Desk 1 day ago
National

പുരുഷന്മാര്‍ക്കായി ശബ്ദമുയര്‍ത്തും; നടുറോഡില്‍ വെച്ച് യുവതി പൊതിരെ തല്ലിയ ഡ്രൈവര്‍ രാഷ്ട്രീയത്തിലേക്ക്

More
More
National Desk 1 day ago
National

മോദി സര്‍ക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക സമരത്തിന് ഇന്ന് ഒരു വയസ്‌

More
More
National Desk 2 days ago
National

പ്രത്യുല്‍പ്പാദന നിരക്കില്‍ ഇടിവ്; രാജ്യത്ത് സ്ത്രീകളുടെ എണ്ണം കൂടുന്നു

More
More