കൊവിഡ്-19; രാജ്യത്ത് 424 മരണം. രോഗവ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ് .

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 424 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ഒരാഴ്ചയായി യഥാക്രമം 468 ,315, 426, 307, 366, 330, 353 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350 - 400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്കില്‍ നിന്നും നേരിയ വര്‍ദ്ധനവാണ്  ഇന്ന്  രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 14,914 ആയി.

കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. 24 മണിക്കൂറിനകം 17,536 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 13 ദിവസങ്ങളില്‍ യഥാക്രമം 15,713, 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320  എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീവര്‍ദ്ധന.  

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 4,74,272ലെത്തി. ഇതിനകം 2,71,934 പേര്‍ രോഗവിമുക്തരായി. 1,87,424 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം  എറ്റവുമധികം  രൂക്ഷമായിരിക്കുന്നത്.  

രാജ്യത്ത് 12,000, 13,000, 14,000, 15,000 എന്നിങ്ങനെ പടിപടിയായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണാന്‍ സാധിക്കുന്നത്.  ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരുന്ന ഇന്ത്യ , വീണ്ടും വന്‍ വര്‍ദ്ധനവോടെ മുന്നോട്ട് നീങ്ങുകയാണ് .

Contact the author

വെബ്‌ ഡസ്ക്

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 16 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More