ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 40,995 കോവിഡ് കേസുകള്‍; 1103 പേര്‍ മരിച്ചു

ബ്രസിലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 40,995 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  അഞ്ചു ദിവസത്തെ നിരക്ക്  പരിശോധിച്ചാല്‍ അത് 24,358, 16,856, 31,571, 55,209, 40,995  പേര്‍ എന്നിങ്ങനെയാണ്. ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍  തുടര്‍ച്ചയായി 30,000 ത്തിന്  മുകളിലാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. ഇന്നലത്തെ അപേക്ഷിച്ച്  കുറവ്  കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്  രാജ്യത്തിന് ചെറിയ രീതിയിലുള്ള ആശ്വാസമാവുന്നുണ്ട്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,192,474 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.

ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം  53,874 പേരാണ് മരണപ്പെട്ടത്. ഇന്ന് മാത്രം മരണപ്പെട്ടത് 1103 പേരാണ്. കഴിഞ്ഞ ഒരാഴ്ച്ചായായി  മരണനിരക്ക് യഥാക്രമം 748, 601, 968, 1,221, 1204, 1,209, 1,338,1103  എന്നിങ്ങനെയായിരുന്നു. ഇതില്‍ ആദ്യ നാലു ദിവസങ്ങളിലെ നിരക്കില്‍ വര്‍ദ്ധനവ് പ്രകടമാണ്. എന്നാല്‍ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ബ്രസീലില്‍ മരണനിരക്ക് അല്‍പ്പം കുറവാണ്. 




Contact the author

വെബ്‌ ഡസ്ക്

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More