ഭാര്യ ചീഫ് സെക്രട്ടറി ഭർത്താവ് ഡിജിപി

 പഞ്ചാബ് സർക്കാറിന്റെ ഉദ്യോ​ഗസ്ഥ സംവിധാനങ്ങളുടെ തലപ്പത്ത് ദമ്പതികൾ. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലേറ്റതോടെയാണ് ഇത്തരമൊരു അപൂർവത പഞ്ചാബിലുണ്ടായത്. വിനിയുടെ ഭർത്താവ് ദിനകർ ​ഗുപ്തയാണ് സംസ്ഥാന പൊലീസ് മേധാവി. ചീഫ് സെക്രട്ടറിയായി വിനി​ഗുപ്ത  കഴിഞ്ഞ ദിവസമാണ്  ചുമതലയേറ്റത്. 1987 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥയാണ് ഇവർ.

കരൺ അവതാർ സിം​ഗിനെ മാറ്റിയാണ് വിനി ​ഗുപ്തക്ക് ചീഫ് സെക്രട്ടറി സ്ഥാനം നൽകിയത്.  മന്ത്രിമാരായ മൻപ്രീത് സിം​ഗ് ബാദൽ, ചരൺജിത്ത് സിം​ഗ് ചിന്നി എന്നിവരുമായ  അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത്. മെയ് 9 ന് മന്ത്രിസഭാ യോ​ഗത്തിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് കരണും മന്ത്രമാരും തമ്മിൽ വാ​ഗ്വാദമുണ്ടായത്. കരണിന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗിന്റെ പിന്തുണയുണ്ടായിരുന്നു എന്നായിരുന്നു ഏവരും കരുതിയിരുന്നത്. കരൺസിം​ഗുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു അവസാനിപ്പിച്ചെന്ന് രണ്ട് മന്ത്രിമാരും നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 27 ലെ മന്ത്രിസഭായോ​ഗത്തിൽ കരൺ മാപ്പു പറഞ്ഞെന്നും മന്ത്രിമാർ വ്യക്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.  എന്നാൽ കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗത്തിൽ ആവശ്യം ഉയർന്നതോടെ അമരീന്ദർ സിം​ഗ് കരണിനെ കൈവിട്ടു. ഭരണ പരിഷ്കാര കമ്മീഷനിൽ സ്പെഷൽ ചീഫ് സെക്രട്ടറിയായാണ് കരണിന്റെ പുതിയ നിയമനം. വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് ഉദ്യോ​ഗസ്ഥ തലത്തിൽ വലിയ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

രണ്ട് സീനിയർ എഐഎസ് ഉദ്യോ​ഗസ്ഥരെ മറികടന്നാണ് വിനി ​ഗുപ്തയെ അമരീന്ദർ സിം​ഗ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. 1987 ബാച്ച് ഐഎഎസുകരാനായ വിശ്വജിത്ത് ഖനയെയും 1984 ബാച്ചിലെ കെബിഎസ് സിദ്ദുവുമാണ് സ്ഥാനത്തിന് നോട്ടം ഇട്ടിരുന്നത്. ഖന്ന നിലവിൽ റവന്യു വകുപ്പിലെ ഫിനാൻഷ്യൽ കമ്മീഷണറാണ്. ഇരുവരും അടുത്ത വർഷം വിരമിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദിനകർ ​ഗുപ്ത ഡിജിപിയായി നിയമിതനായത്.

ഭാര്യ വിനിക്ക് സമാനമായ നിരവധി മുതിർന്ന  ഉദ്യോ​ഗസ്ഥരെ മറകടന്നാണ് ​ഗുപ്തയുടെയും നിയമനം. ഡിജി തലത്തിലുള്ള ഉദ്യോ​ഗസ്ഥ നിയമനത്തിനായി മന്ത്രസഭ നിയമിച്ച കമ്മിറ്റിയുടെ ശുപർശ പ്രകാരമാണ് ​ഗുപ്തയെ  പൊലീസ് മേധാവിയാക്കിയത്. ​കേന്ദ്ര ഇന്റലിജന്റ്സ് ഏജൻസികളിലെയും, അർദ്ധ സൈനീകര വിഭാ​ഗങ്ങളിലെയും പ്രവർത്തന പരിചയം പരി​ഗണിച്ചാണ് ​ഗുപതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. സുരേഷ് അറോറ വിരമിച്ച ഒഴിവിലേക്കായിരുന്നു ​ഗുപതയുടെ നിയമനം. അമരീന്ദർ സിം​ഗിന്റെ താൽപര്യവും ​ഗുപത്ക്ക് അനുകൂലമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 21 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 22 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More