കര്‍ത്താപ്പൂര്‍ ഇടനാഴി തുറക്കാനൊരുങ്ങി പാക്കിസ്ഥാന്‍; എതിര്‍പ്പുമായി ഇന്ത്യ

ഡല്‍ഹി: ജൂണ്‍ 29-ന് പ്രശസ്തമായ കര്‍ത്താപ്പൂര്‍ ഇടനാഴി വീണ്ടും തുറക്കാമെന്ന പാക്കിസ്ഥാന്‍ ആശയത്തെ തള്ളി ഇന്ത്യ. തീരുമാനങ്ങള്‍ക്ക് ഏഴുദിവസത്തെ സമയം നല്കണമെന്ന ഉപാധി പോലും സ്വീകരിക്കാതെ വെറും രണ്ടു ദിവസം സമയം മാത്രം നല്‍കിയെടുത്ത ഈ നിലപാട് സ്വീകാര്യമല്ലെന്നാണ് ഇന്ത്യ അറിയിച്ചത്. പാക്കിസ്ഥാന്‍ മഹത്തരമായ സൗഹാര്‍ദത്തിന്‍റെ ചിത്രം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന്  സര്‍ക്കാര്‍ വൃത്തങ്ങള്‍  പ്രതികരിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തോടനുബന്ധിച്ച്  മാര്‍ച്ച് 16-നാണ് കര്‍ത്താപൂര്‍ ഇടനാഴി അടച്ചിട്ടത്. 2019 നവംബറിനാണ് ഇടനാഴി അവസാനമായി തുറന്നത്. അന്തര്‍ദേശീയ യാത്രാ കവാടങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി ഏഴു ദിവസത്തെ സാവകാശം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കര്‍ത്താപ്പൂര്‍ ഇടനാഴി തുറക്കുന്ന കാര്യം ചര്‍ച്ചകളൊന്നും നടത്താതെയാണ് പാക്കിസ്ഥാന്‍ ആഭ്യന്തരകാര്യ മന്ത്രി ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തത്. എല്ലാ ആരാധനാലയങ്ങളും തുറക്കുന്ന ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്കായാണ് ഇടനാഴി തുറക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാജ രണ്ജീത് സിംഗ്ന്‍റെ ചരമവാര്‍ഷിക ദിനമായ 2020 ജൂണ്‍ 29-ന് തുറക്കാനാണ് തീരുമാനം. സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അവസാനകാലം ചിലവഴിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 8 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More