മഴവില്ല് വിരിച്ച് തായ്‌വാന്‍; ഇത്തവണ പ്രൈഡ് മാർച്ച് നടത്തിയ ഏക രാജ്യം

തായ്‌വാന്‍: കൊറോണമൂലം എല്ലാ രാജ്യങ്ങളും നിർത്തിവെച്ച ഗേ പ്രൈഡ് മാർച്ച് നടത്തി തായ്‌വാൻ. ലിബർട്ടി സ്ക്വയറിലൂടെ ഏകദേശം 200-ഓളം പേർ ജാഥ നടത്തി. LGBT പ്രൈഡ് മാസത്തിൽ ഞങ്ങളിത് ലോകത്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞായിരുന്നു ജാഥ.

ലോകമൊട്ടാകെ 500-ഓളം പ്രൈഡ് പരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിൽ ഇവിടെ മാര്‍ച്ച്  ചെയ്യാൻ  കഴിഞ്ഞതിൽ  സന്തോഷമുണ്ടെന്ന് സംഘാടകനായ ഡാറിയേൻ ചെൻ പറഞ്ഞു. ലോകത്തുടനീളം മാർച്ചുകൾ റദ്ദ്ചെയ്യപ്പെട്ടതുകൊണ്ടാണ് ഒക്ടോബറിൽ നടത്താറുണ്ടായിരുന്ന പ്രൈഡ് റാലി ഇത്തവണ നേരത്തെ സംഘടിപ്പിച്ചത്. ഏഷ്യയിലാദ്യമായി സ്വവർഗ വിവാഹം നിയമപരമാക്കിയത് തായ്‌വാൻ ആയിരുന്നു.

440 കൊറോണ  രോഗബാധിതരും 7 മരണവും മാത്രം റെക്കോർഡ് ചെയ്യപ്പെട്ട തായ്‌വാനിൽ കഴിഞ്ഞ 2 മാസത്തോളം സമൂഹ വ്യാപനം രേഖപ്പെടുത്തിയിട്ടില്ല. ലോകത്താർക്കും പുറത്തിറങ്ങാനോ റാലി നടത്താനോ പറ്റാതിരിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾ ലോകത്തെല്ലാവർക്കും വേണ്ടി  റാലി നടത്തുകയാണെന്ന്  ഫ്രഞ്ച് കലാകാരൻ കുക്കി പറഞ്ഞു.

Contact the author

News Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More