പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.  കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ന്യൂനപക്ഷങ്ങളുടെ നീണ്ട കാലമായുള്ള ആവശ്യത്തിന് ഒടുവില്‍ ഇമ്രന്‍ഖാന്‍ ഗവണ്‍മെന്‍റ് പച്ചക്കൊടി കാണിക്കുകയായിരുന്നു.

ശ്രീ കൃഷ്ണ മന്ദിറിനോട്  അനുബന്ധമായി തന്നെ ഭകതര്‍ക്കായുള്ള താമസസൗകര്യം, കമ്യൂണിറ്റി ഹാള്‍, ശ്മശാനം, പാര്‍ക്കിംഗ് സ്ഥലം എന്നീ സൗകര്യങ്ങളും ഉള്‍പ്പടെുത്തിയിട്ടുണ്ട്. കഴിഞ്ഞ നവാസ് ഷെരീഫ് ഗവണ്‍മെന്റിന്റെ സമയത്തു തന്നെ അമ്പലത്തിനുള്ള ഭൂമി പാസായിരുന്നെങ്കിലും ഭരണസംബന്ധമായ പ്രതിസന്ധികളാല്‍ നിര്‍മാണം നീളുകയായയിരുന്നു

പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ 1998-ല്‍ നടത്തിയ സര്‍വേ പ്രകാരം 8 മില്ല്യണ്‍ ഹിന്ദുകളയിരുന്നു അന്ന് പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നത്. ഇന്ന് അതില്‍ 3 മില്ല്യണായ് കുറഞ്ഞിട്ടുണ്ട്‌. ഇവര്‍ ഭൂരിഭാഗവും ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിന്ധിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് താമസിക്കുന്നത്. 2017-ല്‍ നടത്തിയ സെന്സസില്‍ ഹിന്ദു ന്യൂനപക്ഷത്തിന്റെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

പാക്കിസ്ഥാനിലെ ഹിന്ദു വിഭാഗത്തെ സംബന്ധിച്ചിയത്തോളം ക്ഷേത്രത്തിന്റെ നിര്‍മ്മാണം വളരെ വലിയ മുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.

1947 ൽ പാകിസ്താൻ സ്വാതന്ത്ര്യം നേടിയതിനു ശേഷമാണ് ഇസ്ലാമാബാദ് എന്ന പേരില്‍ പുതിയൊരു തലസ്ഥാനം നിര്‍മ്മിക്കുന്നത്. റാവൽപിണ്ടിയില്‍ നിന്നും 35 മൈൽ മാത്രം അകലെയുള്ള ഗ്രാമീണ മേഖലയായിരുന്നു അത്. കൂടുതല്‍ ഭൂമിയും കൃഷിയിടമായിരുന്നു. 1960-കള്‍ക്ക് ശേഷമാണ് അവിടെ മുസ്ലിം ആരാധനാലയങ്ങള്‍ പോലും നിര്‍മ്മിച്ചത്.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More