ഹോങ് കോങ്: ചൈനീസ് ഗവണ്മെന്റ് കൊണ്ടുവരാൻ പോകുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധിച്ച 53 പേരെ ഹോങ് കോങ് പോലീസ് അറസ്റ്റ് ചെയ്തു.
ജോർദാനിൽ നിന്നും മോങ് കോങിലേക്ക് ഞായറാഴ്ച നൂറോളം പേർ പങ്കെടുത്ത മൗന ജാഥക്ക് ചുറ്റും പോലീസ് അണിനിരന്നിരുന്നു. ജാഥയിൽ പിന്നീട് കലഹങ്ങലുണ്ടായതിനെത്തുടർന്ന് പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. നിയമവിരുദ്ധമായി ഒത്തുചേർന്നതിനും റോഡുകൾ ബ്ലോക്ക് ചെയ്തതിനും 53 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഹോങ് കൊങ് പോലീസ് ഫേസ്ബുക്ക് വഴി അറിയിച്ചു. ദേശീയ സുരക്ഷാ നിയമം ഹോങ് കോങിലെ ജനാധിപത്യ പ്രവർത്തകർക്കിടയിൽ വലിയ രീതിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
കൊറോണ വ്യാപനത്തെ തുടർന്ന് സ്ഥിരമായി ജൂലൈ ഒന്നിൽ നടക്കാറുണ്ടായിരുന്ന വാർഷിക മാർച് നിരോധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഹോങ് കോങിൽ ഈ റാലി നടത്തിയത്. സുരക്ഷാ നിയമം രാജ്യത്തെ കുഴപ്പക്കാർക്ക് മാത്രമേ ബാധിക്കുകയുള്ളൂ എന്നും നിയമനിര്‍മാതാക്കൾ ഈ ബില്ലിനെ നല്ല രീതിയിൽ അനുകൂലിച്ചിട്ടുണ്ടെന്നും ചൈനീസ് സർക്കാർ അറിയിച്ചു.