'സ്റ്റോപ് ഹെയ്റ്റ് ഫോര്‍ പ്രൊഫിറ്റ്' ക്യാപയിന്‍; സോഷ്യല്‍ മീഡിയ പരസ്യം നിര്‍ത്തിവച്ചു കോക്കകോള

News Desk 3 years ago

വിദ്വേഷ പ്രസംസങ്ങള്‍ക്ക് തടയിടാന്‍ വേണ്ടി  30 ദിവസത്തേക്ക്  സോഷ്യല്‍ മീഡിയ പരസ്യംനിര്‍ത്തി വച്ച്‌ ‌കോക്കകോള.  ''ലോകത്ത് വംശീയതയ്ക്ക് സ്ഥാനമില്ല, സോഷ്യല്‍ മീഡിയയില്‍ വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമില്ല,'' കൊക്കക്കോള കമ്പനി ആഗോളതലത്തില്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും പണം നല്‍കിയുള്ള പരസ്യം കുറഞ്ഞത് 30 ദിവസമെങ്കിലും താല്‍ക്കാലികമായി നിര്‍ത്തുമെന്ന്  പാനീയ നിര്‍മാതാക്കളുടെ ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു.

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 'കൂടുതല്‍ ഉത്തരവാദിത്തവും സുതാര്യതയും' അദ്ദേഹം ആവശ്യപ്പെട്ടു.ആന്റി ഡിഫമേഷന്‍ ലീഗ് സംഘടിപ്പിച്ച  'സ്റ്റോപ് ഹെയ്റ്റ് ഫോര്‍ പ്രൊഫിറ്റ്' എന്ന ക്യാപയ്‌നിന്റെ ഭാഗമായ് സോഷ്യല്‍ മീഡിയ ബഹിഷ്‌കരണത്തിന്റെ ഭാഗമായാണ് കോക്കകോളയുടെ ഈ നീക്കം.

വാര്‍ത്താ മൂല്യത്തിനായി അപകടകരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ ലേബല്‍ ചെയ്യുമെന്ന ഫേസ്ബുക്കിന്റെ പ്രതികരമണത്തിന് ശേഷമാണ് ഇത്.കോക്ക കോളയെ കൂടാതെ മറ്റു 90 കമ്പനികളും ക്യാപയിനില്‍ ഭാഗമായി സോഷ്യല്‍മീഡിയ പരസ്യം നിര്‍ത്തിവച്ചിട്ടുണ്ട്.






Contact the author

News Desk

Recent Posts

Web desk 6 hours ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 week ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 3 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More