തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് (ചൊവ്വ) ഉച്ചതിരിഞ്ഞ് 2-മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. www.prd.kerala.gov.in , http://keralapareekshabhavan.in , https://sslcexam.kerala.gov.in , www.results.kerala.gov.in , http://results.kerala.nic.in , www.sietkerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലമറിയാം.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇമ്പയെര്ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇമ്പയെര്ഡ്), എ..എച്ച്.എസ്.എല്‍.സി പരീക്ഷാഫലങ്ങളും ഇന്നുതന്നെ അറിയാന്‍ കഴിയും. എസ്എസ്എല്‍സി (എച്ച്.ഐ) ഫലം - https://sslcexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ലും - http://thsslchiexam.kerala.gov.in , എ.എച്ച്.എസ്.എല്‍.സി - https://ahsslcexam.kerala.gov.in ലുമാണ് ലഭിക്കുക. കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ 'സഫലം' ആപ്പിലൂടെയും പി.ആര്.ഡി.ലൈവ് ആപ്പ് എന്നിവയിലൂടെയും പരീക്ഷാഫലങ്ങള്‍ അറിയാന്‍ കഴിയും.
എസ്എസ്എല്‍സി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് മാര്‍ച്ച് മാസം അവസാനം കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ഇതോടെ എസ്എസ്എല്‍സി , പ്ലസ് ടൂ പരീക്ഷകള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട് മെയ് മാസം അവസാനമാണ് ബാക്കിയുള്ള പരീക്ഷകള്‍ നടത്തി പരീക്ഷാ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. പിന്നീട് യുദ്ധകാലാടിസ്ഥാനത്തില്‍ ഉത്തരക്കടലാസ് പരിശോധന പൂര്‍ത്തിയാക്കിയാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്.