നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടരാം; നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്

ഇന്ത്യയിലെ നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി. ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല എന്നും 'മീഡിയ വണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ ടിക് ടോകിന്‍റെ പ്രവര്‍ത്തനം ഇന്നലെ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി പുതുതായി ആര്‍ക്കും ഇവിടെ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ല. അതേസമയം നിലവിലെ ഡാറ്റ മുഴുവന്‍ ടിക് ടോക് അയര്‍ലണ്ട്, യുകെ സര്‍വറുകളിലേക്ക് മാറ്റാന്‍ നടപടിയായി.

വീഡിയോകള്‍ കാണുന്നതിന് തടസ്സമില്ല. അതേസമയം വീഡിയോ അപ്‍ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍റ് കണ്ടീഷന്‍സ് അംഗീകരിക്കാന്‍ ടിക് ടോക് ആവശ്യപ്പെടും. 29 ജൂലൈ 2020 മുതല്‍ മുതല്‍ ടിക് ടോക് ഉപയോഗിക്കാന്‍ പുതിയ നിബന്ധനകളുണ്ടെന്നാണ് ഇതില്‍ പറയുന്നത്. യുകെ സെര്‍വറിലേക്ക് ഡാറ്റ മാറ്റുന്നത് അംഗീകരിക്കുന്നുവെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം, അല്ലെങ്കില്‍ അക്കൌണ്ട് ടെര്‍മിനേറ്റ് ചെയ്യുമെന്നും പറയുന്നു.

Contact the author

Tech Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 weeks ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 1 month ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 1 month ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 1 month ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 months ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More