ന്യൂനപക്ഷ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിനിരയാക്കി ചൈന

സിന്‍ജിയാങ്ങിലെ വംശീയ ന്യൂനപക്ഷ സ്ത്രീകളെ ചൈന നിര്‍ബന്ധിത വന്ധ്യംകരണത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധനവ് തടയാന്‍ വേണ്ടിയാണ് അധികൃതര്‍ സ്ത്രീകളെ നിര്‍ബന്ധിതമായി വന്ധ്യകരണം നടത്തുന്നതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ആവശ്യപ്രകാരം നിയമനിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘം ഈ വിഭാഗത്തിലേ സ്ത്രീകളുമായി നടത്തിയ അഭിമുഖം, നയപ്രമാണം, പ്രദേശിക ഡാറ്റ ശേഖരണം എന്നിവയുടെ  അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്.  

വംശീയ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച ബീജിംഗിനെ റിപ്പോര്‍ട്ട് ചൊടിപ്പിച്ചിട്ടുണ്ട്‌. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അവര്‍ പറയുന്നത്. ഒരു ദശലക്ഷത്തിലധികം ഉയിഗര്‍ വിഭാഗങ്ങളെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകളില്‍ പൂട്ടിയിട്ടതായും രാജ്യത്തിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്.  ജനങ്ങളെ തീവ്രവാദത്തില്‍ നിന്ന് അകറ്റാനായുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങളായിരുന്നു ഇവ എന്നാണ് ബീജിംഗ് നല്‍കുന്ന വിശദീകരണം. 

പ്രസവിക്കാനുള്ള അനുവദനീയമായ എണ്ണം കഴിഞ്ഞിട്ടും ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചതിന് ഉയിഗര്‍ സ്ത്രീകളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ക്യാമ്പുകളില്‍ തടവിലാക്കുമെന്ന് ചൈന ഭീഷണിപ്പെടുത്തുവെന്ന് ജര്‍മ്മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ചൈനയിലെ ഇന്റര്‍നെറ്റ് പരിശോധതനയിലുടെ കണ്ടെത്തിയ പൊതു രേഖകളാലാണ് ഈ റിപ്പോര്‍ട്ട്. നിയമപരമായി അനുവദനീയമായ രണ്ട് കുട്ടികളേക്കാള്‍ കുറവുള്ള സ്ത്രീകള്‍ക്കും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധിതമായി ഘടിപ്പിക്കുന്നുണ്ടെന്നും ഇതില്‍ പറയുന്നു.

Contact the author

News Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More