കൊവിഡ് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

കോറോണ വൈറസ് വ്യാപനം അടുത്തൊന്നും അവസാനിക്കന്‍ പോകുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ ചീഫ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ആറുമാസത്തിനു മുന്‍പാണ് ചൈനയില്‍ കൊവിഡ് എന്ന പുതിയ മഹാമാരി പടര്‍ന്നു പിടിക്കുന്നതായി ചൈന ലോകാരോഗ്യ സംഘടനയെ അറിയികുന്നത്. 

'ഒരുപാടാളുകള്‍ രോഗബാധിതരായി തുടരുന്നു, വൈറസിന് ഇനിയും ധാരാളം ഇടം  നീങ്ങാനുണ്ട് 'ഇത് അവസാനിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്, നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നാല്‍ ഇതിപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോളതലത്തില്‍ പല രാജ്യങ്ങളും ചെറിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, പകര്‍ച്ച വ്യാധി യഥാര്‍ത്ഥത്തില്‍ വേഗത്തിലാകുകയാണെന്നും  അദ്ദേഹം തിങ്കളാഴ്ച്ച നടന്ന ബ്രീഫിങ്ങില്‍ പറഞ്ഞു.

അണുബാധ തടയുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ കണ്ടെത്തുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആ ശ്രമം വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി പ്രോഗാം ഹെഡ്  മൈക്ക് റയാന്‍  ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ പരിശോധന, സ്ഥിരീകരിച്ച കേസുകള്‍ ഒറ്റപ്പെടുത്തല്‍, അവരുടെ കോണ്‍ടാക്റ്റുകള്‍ ട്രാക്കുചെയ്യല്‍ എന്നിവയിലൂടെ രാജ്യങ്ങള്‍ക്ക് രോഗം പടരുന്നത് കുറയ്ക്കാന്‍ കഴിയും. ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ വൈറസിനെതിരെയുള്ള പതിരോധ പ്രവര്‍ത്തനത്തെ അദ്ദേഹം എടുത്തു പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗവേഷണ പുരോഗതി വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന ഈ ആഴ്ച ഒരു യോഗം വിളിക്കാന്‍ പദ്ധതിയിടുന്നതായും ടെഡ്രോസ് പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More