തുമ്പി തുള്ളല്‍; വിക്രം നായകനാവുന്ന കോബ്രയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയിലെ ആദ്യ ഗാനം പുറത്തിറങ്ങി. തുമ്പി തുള്ളല്‍ എന്ന് പേരിട്ടിരിക്കുന്ന റൊമാന്റിക് മെലഡി സംഗീതം നല്‍കിയത് എ ആര്‍ റഹ്മാനാണ്. ദില്‍ സേയിലെ ''ജിയ ജലെ'' പോലുള്ള ഭാഗികമായ മലയാള ഗാനമാണ് തുമ്പി തുള്ളല്‍. ആകര്‍ഷകമായ മലയാള കോറസും തമിഴ് വരികളും ഗാനത്തെ മധുരമാക്കുന്നു. ഗാനത്തില്‍  ശ്രുതിമധുരമായ ''നാഗുമോമു'' രാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് റഹ്മാന്‍ ഗാനങ്ങളെ പോലെ തുമ്പി തുള്ളലും പ്രേക്ഷകര്‍ ഏറ്റെടുക്കമെന്നതില്‍  സംശയമില്ല.

ശ്രേയ ഘോഷലും നകുല്‍ അഭിനങ്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേക്, ജിതിന്‍ രാജ് എന്നിവരാണ് ഗാനം എഴുതിയത്. ഗാനം പുറത്തിറങ്ങിയതില്‍ പിന്നെ കോബ്രയില്‍ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൊന്ന് മലയാളിയാണെന്നാണ് പ്രേക്ഷകരുടെ അനുമാനം. നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍  വിക്രമിന്റെ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകള്‍ കാണിച്ചിരുന്നു. ഡെമോണ്ടെ കോളനി, ഇമൈക്ക നോഡിഗല്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജയ് ജ്ഞാനമുത്തുമാണ് കോബ്രയുടെ സംവിധായകന്‍. ചിത്രം ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

Contact the author

Film Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More