വെസ്റ്റ് ബാങ്ക്- ഇസ്രയേല്‍ കൂട്ടിചേര്‍ക്കലില്‍ ആശങ്ക പ്രകടിപ്പിച്ച് പലസ്തീനിയന്‍ കര്‍ഷകര്‍

ജറുസലേം: വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ജോര്‍ദാന്‍ താഴ്വരയിലെ പലസ്തീനിയന്‍ കര്‍ഷകര്‍. ബുധനാഴ്ച തന്നെ തുടങ്ങിയേക്കാവുന്ന കൂട്ടിച്ചേര്‍ക്കലിനുശേഷം തങ്ങളുടെ ഭാവി എന്താകുമെന്ന ഭയത്തിലാണ് ജനങ്ങള്‍. 

കൂട്ടിച്ചേര്‍ക്കലിനു ശേഷം സ്വന്തം ഭൂമിയിലെയും വെസ്റ്റ് ബാങ്കിന്റെ ബാകി ഭാഗങ്ങളില്നിന്നുമുള്ള അധികാരം നഷ്ടപ്പെടുന്നതോടെ ഇവരുടെ ഏക വരുമാനമാര്‍ഗമായ കയറ്റുമതി വ്യാപാരവും തകര്‍ച്ചയിലേക്ക് നീങ്ങും. പലസ്തീനിന്റെ ബ്രെഡ്‌ ബാസ്കറ്റ് എന്നറിയപ്പെടുന്ന ജോര്‍ദാന്‍ താഴ്വര നഷ്ടപ്പെടുന്നതിലൂടെ കര്‍ഷകരുടെ ജീവിതം ദുരിതതിലാവുമെന്നത് ഉറപ്പാണ്. “കൂട്ടിചേര്‍ക്കലിനോട് ഞങ്ങള്‍ക്ക് ഭയമാണ്,  ഇതിനപ്പുറം ഞങ്ങളുടെ ഭാവിയെന്താവുമെന്നുള്ള ആവലാതിയിലാണ് ഞങ്ങള്‍ “ 52കാരനായ മുനീര്‍ നസസ്രി അല്‍ ജസീറയോടു പറഞ്ഞു.

പലസ്തീന്‍- ഇസ്രയേല്‍ പ്രശ്നത്തിന് പരിഹാര നിര്‍ദേശങ്ങളുമായി യു.എസ് പ്രസിഡണ്ട്‌ ഡോണള്‍ട് ട്രംപ് മുന്നോട്ടുവെച്ച മിഡില്‍ ഈസ്റ്റ്‌ സമാധാന പദ്ധതിയിലാണ് പലസ്തീനിനെ സ്വാതന്ത്ര്യ രാജ്യമായി പ്രഖ്യാപിക്കുവാനും ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ നിലനിര്‍ത്തുവാനുമുള്ള തീരുമാനം. പലസ്തീന്‍ ഇക്കാര്യത്തില്‍ വിയോജിപ്പ്‌ അറിയിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി യു എസ് പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രായേലിനോട് കൂട്ടിചെര്‍ക്കുവാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവിന്റെ തീരുമാനമാണ് കര്‍ഷകരേ ആശങ്കയിലാക്കുന്നത്. എന്നാല്‍ ഇന്നുമുതല്‍ നടത്താനിരുന്ന കൂട്ടിച്ചേര്‍ക്കലിനോട് യു എസ് ഇതുവരെ ഔദ്യോഗികമായി അഭിപ്രായം അറിയിച്ചിട്ടില്ല.

ഇന്നല്ലെങ്കില്‍ നാളെ ഇത്തരത്തിലൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നുവെന്നും കാലങ്ങളായി കര്‍ഷകര്‍ക്കെതിരെ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും പലസ്തീനിയന്‍ കര്‍ഷകര്‍ തുറന്നുപറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More