കൊറോണ വൈറസ് പരിശോധനയ്ക്ക് ശേഷം മരണപ്പെട്ട വൃദ്ധന്റെ മൃതദേഹം 2 ദിവസം വീട്ടിലെ ഐസ്ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് കുടുബം. കൊല്‍ക്കത്തയിലാണ് സംഭവം. കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ വച്ച് മരിച്ച 71 കാരന് പരിശോധനാ ലഭിക്കാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്കാന് ഡോക്ടര്‍മാര്‍ വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണമായത്.
തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം സ്വീകരിക്കാന്‍ മോര്‍ച്ചറികള്‍ വിസമ്മതിക്കുകയായിരുന്നു. ആരോഗ്യവകുപ്പുമായും പോലിസുമായും അധികൃതരുമായുമെല്ലാം കുടുംബം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ മൃതദേഹം സൂക്ഷിക്കാന്‍ വാടകയ്ക്ക് ഐസ്ക്രീം ഫ്രീസര്‍ എടുക്കേണ്ടി വന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
പിറ്റേന്ന് വൈകുന്നേരം പുറത്തുവന്ന വൃദ്ധന്റെ കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് പോസിറ്റിവുമായിരുന്നു. ഒടുവില്‍ ഇയാള്‍ മരിച്ച് 48 മണിക്കൂറിന് ശേഷം ഇന്നലെ ഉച്ചയ്ക്കാണ് നാഗരസഭ അധികൃതര്‍ മൃതദേഹം ഇവിടെ നിന്ന് നീക്കം ചെയ്തത്. പിന്നീട് കെട്ടിടവും പരിസരവും അണുവിമുക്തമാക്കി.