ബ്രസിലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 44,884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 37,997, 25.234, 29,313 എന്നിങ്ങനെയായിരുന്നു. ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. എന്നാല്‍ ഇന്നത്തെയും ഇന്നലത്തേയും കണക്കുകള്‍ പ്രകാരം രോഗീ വര്‍ദ്ധന നിരക്ക് നാല്പ്പതിനായിയിരത്തിലേക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം14,53,369 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനകം 1057 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 59,656 ആയി.