സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍; തൊട്ടു പിറകെ വ്യാജ പതിപ്പും പുറത്ത്

മലയാളത്തിലും ഓണ്‍ലൈന്‍ സിനിമാ റിലീസിന് തുടക്കം. വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. അര്‍ധരാത്രി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പും ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങി. ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് (ഒ.ടി.ടി) മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്. ജയസൂര്യ നായകനായ ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായിക. 

അർധരാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം കാണുന്ന രീതിയിലായിരുന്നു ‘സൂഫിയും സുജാതയും’ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. 

അതേസമയം, ചിത്രം ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍, തന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂർത്തമാണെന്നായിരുന്നു ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവിന്റെ പ്രതികരണം. 

സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ദീഖും, ഹരീഷ് കണാരനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Contact the author

Film Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More