പുതിയ ഹ്യുണ്ടായ് ക്രെറ്റയുടെ ബുക്കിങ് 40,000 കടന്നുവെന്ന് ഹ്യുണ്ടായ് ഇന്ത്യ. ലോക്ഡൗണിനു തൊട്ടുമുൻപ് പുറത്തിറക്കിയ വാഹനമെന്ന നിലയിൽ ഇത് വലിയ നേട്ടമാണ്. ലോഞ്ചിന് മുൻപ് തന്നെ കാറിന് 14, 000 ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. മെയിൽ 20,000വും ജൂണിൽ 10,000വും ബുക്കിങ്ങുകൾ ലഭിച്ച് ഇപ്പോൾ 40, 000 റെക്കോർഡ് ബുക്കിങ്
1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.4 ലിറ്റർ GDI പെട്രോൾ എഞ്ചിൻ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള എഞ്ചിനുകളാണ് ഹ്യുണ്ടായ് ക്രെറ്റക്ക് ഉള്ളത്. പെട്രോൾ-ഡീസൽ വില ദിവസേനെ ഉയരുന്നതുകൊണ്ട് ഡീസൽ വേരിയന്റ് കാറുകൾക്ക് ആവശ്യക്കാർ കൂടുകയാണ്.
ഹ്യുണ്ടായ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറുകളില്‍ മുന്‍പന്തിയിലാണ് ക്രെറ്റ. മെയ് മാസത്തില്‍ ആദ്യമായി മാരുതി സുസുകിയെ കടത്തിവെട്ടി ഹ്യുണ്ടായ് ക്രെറ്റ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കപ്പെട്ട കാര്‍ ആയി മാറി. ആൾട്ടോ കാറുകളുടെ വില്പനകൊണ്ട് മാരുതി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ക്രെറ്റ ഇപ്പോൾ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.