അമേരിക്കയുമായി 25000 കോടിയുടെ ഹെലികോപ്റ്റര്‍ കരാറിന് ഇന്ത്യ

അമേരിക്കയുമായി 25000 കോടിയുടെ ആയുധകരാറിന് ഇന്ത്യ ധാരണയായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് പ്രതിരോധ കരാറിന് ധാരണയായത്. 30 സായുധ ഹെലികോപ്റ്ററാണ് ധാരണ പ്രകാരം ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുക.

24 റോമിയോ ഹെലികോപ്റ്ററുകൾ നാവികസേനക്കും 6 അപ്പാഷെ ഹെലികോപ്റ്ററുകൾ കരസേനക്കുമാണ് വാങ്ങുക. ഏകദേശം 20 ബില്ല്യൺ ഡോളിന്റേതാണ് ഇടപാട്. 5 കൊല്ലത്തിനുള്ളിലാണ് കരാർ നടപ്പാക്കുക. നാവികസേനക്ക് വാങ്ങുന്ന ഹെലികോപ്റ്ററിന്റെ വിലയുടെ 15 ശതമാനം ആദ്യ​ഗഡുവായി നൽകും. 22 അപ്പാഷെ ഹെലികോപ്റ്ററുകൾ നേരത്തെ ഇന്ത്യ വാങ്ങിയിരുന്നു. അമേരിക്കയിൽ നിന്ന് തന്നെയാണ് ഇവ വാങ്ങിയത്. ഇവ നിലവിൽ കരസേനയുടെ ഭാ​ഗമാണ്.

ഈ മാസം 24-നാണ് ട്രംപ് ഇന്ത്യാ സന്ദർശനത്തിന് എത്തുക. അഹമ്മദാബാദിലെത്തുന്ന ട്രംപിനെ നരേന്ദ്രമോ​ദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സബർമതി ആശ്രമം സന്ദർശിക്കുന്ന ട്രംപിന്  മൊട്ടേറാ സ്റ്റേഡിയത്തിൽ  സ്വീകരണം നൽകും. അടുത്ത ദിവസം ട്രംപിന് ഡൽഹിയിൽ ഔദ്യോ​ഗിക സ്വീകരണം നൽകും.

Contact the author

News Desk

Recent Posts

National Desk 2 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 5 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 7 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 2 days ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More