മന്ത്രിസഭ വിപുലീകരണം; മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭ വിപുലീകരണത്തിന് ശേഷം ബിജെപിയ്ക്കുള്ളില്‍ പൊട്ടിത്തെറി. പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെട്ട 12  പേരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയവരാണ് എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ മധ്യപ്രദേശ് ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പുറത്തുവന്നു തുടങ്ങി.

നിരവധി ബിജെപി അണികളാണ് തങ്ങളുടെ നേതാക്കളെ മന്ത്രിസഭയില്‍  ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുന്നത്. കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതി താന്‍ സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മയ്ക്ക് എഴുതിയ കത്ത് പാടെ അവഗണിച്ചെന്ന് പറഞ്ഞ് പുറത്ത് വരികയും ചെയ്തു.

22 എം.എല്‍.എമാര്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ എത്തിയതിലൂടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി  ബിജെപിക്ക് അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഇവര്‍ തങ്ങള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന്  ആവശ്യപ്പെടുകയായിരുന്നു.

സിന്ധ്യയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ബുന്ധിമുട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട്  കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്‍  ജ്യോതിരാദിത്യ സിന്ധ്യയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായത് എന്നാണ് സൂചന.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More