2036 വരെ അധികാരത്തിൽ തുടരാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തീരുമാനത്തെ എതിർത്ത് നെനെറ്റ്സ് ഓട്ടോണോമസ് ജില്ല. 85 പ്രദേശങ്ങളിൽ തീരുമാനത്തെ എതിർത്ത ഏക ജില്ലയാണ് നെനെറ്റ്‌സ്.
മുൻ KGB ഓഫീസറും രണ്ട് ദശാബ്ദത്തോളം റഷ്യൻ പ്രസിഡന്റും പ്രധാന മന്ത്രിയുമായി അധികാരത്തിലിരുന്ന പുടിൻ നിയുക്ത 6 വർഷത്തെ ഭരണത്തിനുശേഷം വീണ്ടും 2 തവണ 6 വർഷം ഭരിക്കാനുള്ള ജനഹിത പരിശോധനയും വിജയിച്ചിരുന്നു.
നെനെറ്റ്സിന്റെ എതിർപ്പ് സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് അവരറിയിച്ചു. സമീപ പ്രദേശമായ അർഖാൻഗെൾസ്കുമായി നെനെസ്‌കിനെ കൂട്ടിച്ചേർക്കാനുള്ള തീരുമാനത്തെ അവർ മുൻപേ എതിർത്തിരുന്നു. കൂട്ടിച്ചേർക്കൽ പ്രദേശത്തിന്റെ സാമ്പത്തിക നില തന്നെ തകർക്കുമെന്ന ആശങ്കയാണ് അവര്‍ പങ്കുവെച്ചിരുന്നത്.
ഇതിനെതിരെ പലതരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര ഭരണകൂടം ശ്രദ്ധിച്ചിരുന്നില്ല. "പുടിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം അവരെ ശ്രദ്ധിക്കുവാനാണ് അവർ ഇത്തരത്തിൽ എതിപ്പ് പ്രകടിപ്പിച്ചത്. ഇങ്ങനെയൊരു ജനത ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാൻ. " പ്രാദേശിക വ്യവസായി താത്യാന ആന്റിപ്പിന പറഞ്ഞു.
എല്ലാ പ്രദേശത്തുള്ളവർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും അവർ കേവല ന്യൂനപക്ഷം മാത്രമാണെന്ന് ക്രെംലിൻ പ്രതിനിധി ദിമിത്രി പെസ്‌കോവ് അഭിപ്രായപ്പെട്ടു.