ബം​ഗളൂരുവിൽ കൊവിഡ് രോ​ഗി ആംബുലൻസ് കിട്ടാതെ റോഡിൽ വീണ് മരിച്ചു

ബം​ഗളൂരുവിൽ കൊവിഡ് രോ​ഗി ആംബുലൻസ് കിട്ടാതെ റോഡിൽ വീണ് മരിച്ചു. ബം​ഗളൂരു സൗത്ത് സോണിലെ ഹനുമന്ത ന​ഗറിലാണ് സംഭവം. 63 വയസ്സുകാരനാണ് റോഡിൽ തളർന്നു വീണു മരിച്ചത്. രോ​ഗം കലശലായതിനെ തുർന്ന് ആശുപത്രിയിൽ പോകാൻ ഏകദേശം 4 മണിക്കൂറോളം ഇയാൾ ആംബുലൻസിനായി കാത്തു നിന്നു. സർക്കാറിന്റെ ആരോ​ഗ്യ പ്രവർത്തകരിൽ നിന്ന് സഹായം കിട്ടാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിനെയാണ് വിളിച്ചത്. പല ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് നൽകിയത്. ഏറെ നേരം വഴിയകരിൽ ഇരുന്ന ഇയാൾ ഒടുവിൽ ശ്വാസം കിട്ടാതെ വീണു മരിച്ചു.

സംഭവത്തിൽ ബം​ഗളൂരു കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബം​ഗളൂരു ന​ഗരത്തിൽ ആയിരത്തിൽ അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ ന​ഗരത്തിലെ സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് ചികിത്സക്ക് സർക്കാർ ആനുമതി നൽകിയിരുന്നു. ചികിത്സാ ചെലവും സർക്കാർ നിശ്ചയിച്ച് നൽകിയിരുന്നു. അതേ സമയം സ്വകാര്യ ആശുപത്രികൾ കൊവിഡ് രോ​ഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപണം വ്യാപകമാണ്. സംഭവത്തിൽ സർക്കാറിനെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്.

കൊവിഡ് പ്രതിരോധത്തിൽ വീഴചകൾ പറ്റിയതിന് പുറമെ അത്യാസന്ന നിലയിലുള്ള രോ​ഗികളെ ചികിത്സിക്കാൻ കഴിയാത്തത് സംസ്ഥാനത്ത് ആരോ​ഗ്യ സംവിധാനങ്ങൾ തകർന്നതിന് ഉദാഹരണമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. . കർണാടകയിൽ ഇതുവരെ 19710 പേർക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. കൊവിഡ് മൂലം 297 പേർ മരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More