സ്വതന്ത്രമായി മുന്നോട് പോകുമെന്ന് ജോസ്

കേരള കോൺ​ഗ്രസ് ശക്തമായ നിലപാട് എടുത്ത് സ്വതന്ത്രമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി. മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാനപത്തിലെ ചെറിയ പ്രശ്നത്തിന്മേൽ കെ എം മാണിയുടെ പാർട്ടിയെ യുഡിഎഫ് പുറത്താക്കുകയായിരുന്നു.  കേരളാ കോൺ​ഗ്രസ് എമ്മിന്റെ കരുത്തുള്ള അടിത്തറയെ കുറിച്ച് എല്ലാ മുന്നണികൾക്കും ബോധ്യമുണ്ട്. ഇക്കാര്യത്തിൽ തങ്ങൾക്ക് സന്തോഷമുണ്ട്. തദ്ദേശ തെര‍ഞ്ഞെടുപ്പ്, ജനകീയ വിഷയങ്ങൾ എന്നിവയെ കുറിച്ച് ചർച്ച് ചെയ്യുന്നതിനാണ് പാർട്ടി സ്റ്റിയറിം​ഗ് കമ്മറ്റി ചേരുന്നത്. മുന്നണി പ്രവേശനത്തെ കുറിച്ച് യോ​ഗം ചർച്ച ചെയ്യില്ല. അത്തരത്തിലുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങൾ യോ​ഗത്തിൽ ഉണ്ടാകില്ല. ഒരു മുന്നണിയുമായു ഇതുവരെ ചർച്ച നടത്തിയിട്ടില്ല്.

കാനം രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പാർട്ടിയുടെ അഭിപ്രായം പറഞ്ഞതിൽ തെറ്റില്ല. ജനാധിപത്യ സംവിധാനത്തിൽ ഇത് സ്വാഭാവികമാണ്. യുഡിഎഫിൽ നിന്ന് മുറിച്ച് മാറ്റിയശേഷം ചർച്ചക്ക് പ്രസക്തിയില്ല. ജനങ്ങളുടെ  അഭിപ്രായം മാനിച്ച് മാത്രമെ തീരുമാനം എടുക്കൂ.  കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥനം സംബന്ധിച്ച് പാർട്ടിക്കെതിരെ അനീതിയാണ് നടന്നത്, ഇത് കേവലം പദവിയുടെ പ്രശനമല്ല. ജനങ്ങളുടെ അഭിപ്രായം മാനിച്ചാണ് സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനിച്ചത്. ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 6 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 7 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 9 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More