ഗൾഫിൽ അതിശൈത്യം. സൗദിയിലും കുവൈത്തിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തി. ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഒമാന്‍ എന്നിവടങ്ങളിലും തണുപ്പ് അതിശക്തമായി. മൂന്നു ദിവസമായി കുവൈത്തില്‍ പലയിടത്തും രാത്രി താപനില മൈനസിലാണ്. ബുധനാഴ്ച രാവിലെ കുവൈത്ത് സിറ്റിയില്‍ താപനില ഒരു ഡിഗ്രിയായിരുന്നു.
സൗദിയില്‍ തലസ്ഥാനമായ റിയാദില്‍ ബുധനാഴ്ച രാവിലെ എട്ടിന് താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു. വടക്കന്‍ അതിര്‍ത്തി നഗരങ്ങളായ തുറൈഫ്, സകാക, അബഹ, റഫ്ഹ, തബൂക്ക്, അറാര്‍, ഹായില്‍, ഹഫര്‍ അല്‍ ബാത്തിന്, ഖുറയാത്ത് എന്നിവടങ്ങളെല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. ഹഫര്‍ അല്‍ബാത്തിനില്‍ ബുധനാഴ്ച രാവിലെ ഏഴിന് താപനില മൈനസ് 2 ഡിഗിയും റഫ്ഹയില്‍ രാവിലെ അഞ്ചിന് മൈനസ് 3 ഡിഗ്രിയും ഖുറയ്യാത്തിലും അറാറിലും മൈനസ് ഒരു ഡിഗ്രിയും രേഖപ്പെടുത്തി.
Also Read
തുറൈഫില്‍ ബുധനാഴ്ച രാവിലെ ഏഴിന് മൂന്നു ഡിഗ്രി, ബുറൈദയില്‍ രാവിലെ ഏഴിന് ഒരു ഡിഗ്രിയും തബൂക്കിലും സകാകയിലും രണ്ടു ഡിഗ്രിയുമായിരുന്നു താപനില. ബഹ്റൈനില്‍ ബുധനാഴ്ച രാവിലെയും രാത്രിയും ശരാശരി താപനില 10 ഡിഗ്രിയാണ്.