ടിക് ടോക് നിരോധനം; ചൈനീസ് കമ്പനിക്ക് 600 കോടി നഷ്ടം

ടിക് ടോക് ഉൾപ്പെടെ മൂന്ന് ആപ്പുകൾ നിരോധിച്ചതിനെ തുടര്‍ന്ന് പ്രമുഖ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ലിമിറ്റഡിന്  6 ബില്യൺ ഡോളര്‍ (600 കോടി) നഷ്ടം സംഭവിച്ചു. നിരോധിച്ച ബാക്കിയുള്ള മൊത്തം ആപ്പുകളുടെയും നഷ്ടത്തോളമാണ് ഇത്. ബൈറ്റ് ഡാൻസ് ലിമിറ്റഡിന്റെ  ടിക് ടോക്, വീഗൊ, ഹലോ എന്നീ ആപ്പുകളാണ് നിരോധിച്ചത്.

വളരെ പെട്ടെന്ന് സാങ്കേതിക ലോകത്ത് വളർന്നുവന്ന കമ്പനിയാണ് ബൈറ്റ് ഡാൻസ് ലിമിറ്റഡ്. അപ്രതീക്ഷിതമായി വന്ന ബാൻ ടിക് ടോക്കിന്റെ ആഗോള വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ചൈനക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ടിക് ടോക് ഉപയോഗിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഈ വർഷം 611 മില്യൺ തവണയാണ് ടിക് ടോക് ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യപ്പെട്ടത്.

ടിക് ടോക് കൂടാതെ 58 ചൈനീസ് ആപ്പുകളാണ്  ഇന്ത്യ ഈയിടെ നിരോധിച്ചത്. മറ്റു പ്രമുഖ ചൈനീസ് കമ്പനികളായ അലിബാബ ഗ്രൂപ്പ് ഹോള്ടിങ്ങിന്റെയും ബൈടു ഇന്‍കോര്‍പ്പൊറേറ്റഡിന്റെയും  അപ്പുകള്‍ നിരോധിച്ചിട്ടുണ്ട്.‌ ഇന്ത്യയുടെ  സുരക്ഷക്കും സമഗ്രതക്കും ഭീഷണിയാണെന്നതിനെ തുടർന്നാണ് ആപ്പുകളുടെ  നിരോധനം. 

Contact the author

Buisiness Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More