നവീന്‍ പട്നായിക് അതിസമ്പന്നനായിരുന്ന മുഖ്യമന്ത്രിയുടെ മകന്‍, ഏറ്റവും ധനികനായ മന്ത്രി

ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തന്‍റെ മന്ത്രിസഭയിലെ ഏറ്റവും ധനികനായ മന്ത്രി. ഒഡിഷ സംസ്ഥാന സര്‍ക്കാറിന്‍റെ വെബ്സൈറ്റിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ കണക്കനുസരിച്ച് 126.30 കോടി രൂപയാണ് നവീന്‍ പട്നായിക്കിന്‍റെ ആസ്തി. ആകെ 20 മന്ത്രിമാരുള്ള ഒഡിഷയില്‍ സമ്പന്നന്‍ നവീന്‍ തന്നെ.

പരമ്പരാഗതമായി, കുടുംബത്തില്‍ നിന്ന് കൈവന്ന 63.64 കോടി രൂപയുടെ വസ്തുവകകളും, ആസ്തിയായി കാണിച്ചിരിക്കുന്ന 62.66 കോടി രൂപയുമുള്‍പ്പെടെയുള്ള ആസ്തിയാണ് നൂറ്റി ഇരുപത്തിയാറു കോടി മുപ്പതുലക്ഷത്തി എണ്‍പതിനായിരം രൂപ. അതേസമയം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനും കലിങ്ക എയര്‍ലൈന്‍സിന്‍റെ ഉടമസ്ഥനുമായിരുന്ന ബിജു പട്നായിക്കിന്‍റെ രണ്ട് ആണ്മക്കളില്‍ ഒരാളായ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആസ്തി ആരെയും അദ്ഭുതപ്പെടുത്തുന്നുമില്ല.

രണ്ടുവട്ടം ഒഡിഷ മുഖ്യമന്ത്രിയും കലിങ്ക വ്യവസായ ഗ്രൂപ്പിന്‍റെ സ്ഥാപകനുമായിരുന്ന ബിജു പട്നായിക്കിന്‍റെ മകന് ഇത്രയും രൂപയുടെ സമ്പത്തുണ്ടായാല്‍ പോര എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. പൈലറ്റായി ജീവിതമാരംഭിച്ച ബിജു പട്നായിക്ക് പിന്നീട് കലിങ്ക എന്ന പേരില്‍ എയര്‍ ലൈന്‍സും, സ്റ്റീല്‍ വ്യവസായവും, ദിനപത്രവും, ഫ്രിഡ്ജ് കമ്പനിയും തുടങ്ങി. നല്ലരീതിയില്‍ വ്യവസായ രംഗത്ത് മുന്നോട്ടുപോയ ബിജു പട്നായിക്, തന്‍റെ വ്യവസായ സാമ്രാജ്യം നാലോ അഞ്ചോ പതിറ്റാണ്ട് മുന്‍പ് 400 കോടിയിലധികം രൂപക്ക് വിറ്റാണ്, രാഷ്ട്രീയത്തില്‍ സജീവമായത്.

സ്വത്തില്‍ വലിയൊരു പങ്ക് ഒഡിഷ സര്‍ക്കാരിന് സൌജന്യമായി നവീനടക്കമുള്ളവര്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത്രയും സമ്പത്ത് ഉണ്ടായിരുന്ന ബിജുവിന്‍റെ മകന് വെറും 120 കോടി രൂപയുടെ ആസ്തിവകകള്‍ മാത്രമേയുള്ളൂ എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജുവിന്‍റെ പഴയകാല സഹപ്രവര്‍ത്തകരില്‍ പ്രധാനി അദ്ഭുതം കൂറി. ബിജുകുടുംബം തങ്ങളുടെ സ്വത്തുവഹകള്‍ ധാരാളം ഒഡിഷക്ക് വേണ്ടി നല്‍കിയിട്ടുണ്ടെന്നും ഈ കുടുംബത്തോട് ഒഡിഷയും അവിടുത്തെ ജനങ്ങളും മറ്റാരോടുമില്ലത്ത വിധം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം മന്ത്രിസഭയിലെ സമ്പന്നന്‍ മുഖ്യമന്ത്രിയാണെങ്കില്‍ ഏറ്റവും ദരിദ്രന്‍ ഐടി മന്ത്രി തുഷാര്‍കാന്തി ബെഹ്‌റയാണ്.  ഇദ്ദേഹത്തിന്‍റെ ആസ്തി 26 ലക്ഷം രൂപയാണ്.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 18 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 18 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 19 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 20 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More