രാജ്യത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍, 48 മണിക്കൂറില്‍ 49,950 രോഗികള്‍

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 49,950 പേര്‍ക്കാണ്  പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്.   കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ഇത് യഥാക്രമം 21,948,19 ,428, 18,256, 18,339,19,308 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി  രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് ഉണ്ടായത്.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 6,97,836 ലെത്തി. ഇതിനകം 4,24,891 പേര്‍ രോഗവിമുക്തരായി. 4,44,591 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം  രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്ന ഇന്ത്യ, രോഗീ വര്ദ്ധനവിന്റെയും രോഗീ സ്മ്ഖ്യയുടെയും കാര്യത്തില്‍ റഷ്യയെ മറികടന്നിരിക്കുകയാണ്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1031പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ആറു ദിവസങ്ങളായി 444, 377, 438, 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്.

നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് ഇന്നലെ  ചെറിയ കുറവ് രേഖപ്പെടുത്തിയത് ഒഴിച്ചാല്‍  കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും തിട്ടു മുകളിലും താഴെയുമായി നില്‍ക്കുകയാണ്.ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 18,669 ആയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More