കൊറോണ: വിദ്യാർത്ഥി ആശുപത്രിവിട്ടു

കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടത്. എന്നാല്‍ ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് ഈ വിദ്യാർത്ഥി. തൃശ്ശൂരിലും, കാഞ്ഞങ്ങാടും ചികിത്സയിലുള്ളവരുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 24-ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ 30-ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ, കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹിമാദ്രി ബർമൻ, നാ​ഗേന്ദ്ര സിം​ഗ് എന്നിവരിലാണ് അസുഖം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത്  ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More