കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്; അമേരിക്കയും ബ്രസീലും മുന്നില്‍

ഡല്‍ഹി: കൊവിഡ്‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ റഷ്യയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കാണ് ഇന്ന് കൂപ്പുകുത്തിയിരിക്കുന്നത്. ലോക പട്ടികയില്‍ രോഗികളുടെ എണ്ണത്തില്‍ ഒന്നു  മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, പെറു, സ്പെയിന്‍, ചിലി, ബ്രിട്ടന്‍, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇന്നലെ വരെ മൂന്നാം സ്ഥാനത്തായിരുന്ന റഷ്യയെ കഴിഞ്ഞ 24 പിന്തള്ളിയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.

റഷ്യയെക്കാള്‍ പതിനറായിരത്തി ശിഷ്ടം രോഗികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തോളമാണ് (6,97,836). എന്നാല്‍ റഷ്യയിലാകട്ടെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രോഗികളുടെ സംഖ്യ ആറു ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി ഇരുന്നൂറ്റി അമ്പത്തൊന്നാണ് (6,81,251). രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ ഉണ്ടായ കുതിപ്പാണ് റഷ്യക്ക് പിറകിലേക്ക് ഇന്ത്യ കൂപ്പുകുത്താന്‍ കാരണമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗീ വര്‍ദ്ധനവുള്ള മൂനാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 47,950 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം  രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്രമാനുഗതമായ  വളര്‍ച്ചയാണ് പ്രതിദിന രോഗീ നിരക്കില്‍ രാജ്യത്തുണ്ടായത്. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസമായി രോഗികളുടെ എണ്ണം പ്രതിദിനം ഇരുപത്തയ്യായിരത്തോളമാണ് വര്‍ദ്ധിക്കുന്നത്.

അതേസമയം കൊവിഡ്‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് കുറെയധികം ദിവസങ്ങള്‍ തുടരാനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത. കാരണം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന അമേരിക്കയും ബ്രസീലും രോഗികളുടെ എണ്ണത്തിലും പ്രതിദിന വര്‍ദ്ധനവിലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ്.






Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More