കോവിഡ് വായുവിലുടെ പകരുമെന്ന് ശാസ്ത്രജ്ഞരുടെ സംഘം; പ്രതികരിക്കാതെ ഡബ്ല്യു എച്ച് ഒ

കോവിഡ് വായുവിലുടെ പകരുമെന്ന് ശാസ്ത്രസംഘം.  32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ സംഘമാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് തുറന്ന കത്ത് എഴുതിയതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ കണ്ടെത്തല്‍ പരിഗണിച്ച്  കൊവിഡ് നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കാനും ലോകാരോഗ്യ സംഘടനയോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ശാസ്ത്ര സംഘത്തിനെ അഭിപ്രായത്തോടോ അവര്‍ അയച്ച കത്തിനോടോ ലോകാരോഗ്യ സംഘടന  ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ നിഗമനങ്ങളെ അട്ടിമറിക്കുന്ന തീര്‍പ്പുകളാണ് പുതിയശാസ്ത്ര സംഘം അവതരിപ്പിക്കുന്നത്.

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണ് കൊവിഡെന്നാണ് ലോകാരോഗ്യ സംഘടന ഇതുവരെയുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ അവതരിപ്പിച്ചിട്ടുള്ള  നിഗമനം. വായില്‍ നിന്നും മൂക്കില്‍ നിന്നും തെറിക്കുന്ന സ്രവത്തില്‍ നിന്നാണ് കൊവിഡ് പകരുന്നതെന്ന കണ്ടെത്തലിനാണ് ഡബ്ല്യു.എച്ച്.ഒ ഊന്നല്‍  നല്‍കുന്നത്.എന്നാല്‍ ഇതിനപ്പുറം വായുവിലൂടെയും രോഗം പകരുമെന്ന് വാദിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അടുത്തയാഴ്ച ഇവര്‍ പുറത്തിറിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള്‍ വിഭാഗം സാങ്കേതിക തലവന്‍  ഡോ. ബനെഡെറ്റ അലെഗ്രാന്‍സി ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More