സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് ചെന്നിത്തല

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാവില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ അന്വേഷണം നേരിടുന്ന സ്ത്രീ എങ്ങിനെ ഐടി വകുപ്പിൽ ഉന്നതജോലി നേടിയെന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുട ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമായെന്നും അദ്ദേഹം ആരോപിച്ചു.

കേസ് സിബിഐ അന്വേഷിക്കണം. കള്ളക്കടത്തു കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമായാണ് ആരോപണ വിധേയമാകുന്നത്. കേസിൽ മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. കസ്റ്റംസ് പിടിച്ച സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പേർക്ക് കേസിലെ ആരോപണ വിധേയരായി ബന്ധമുണ്ട്. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധപതിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന, ഇന്റലിജെൻസ് നെ​ഗറ്റീവ് റിപ്പോർട്ട് നൽകിയ  സ്ത്രീക്ക് ഏങ്ങിനെ ഐടി വകുപ്പിൽ ജോലി കിട്ടിയെന്ന് ചെന്നിത്തല ചോദിച്ചു.

നയതന്ത്ര ചാനലുകളെ ഉപയോ​ഗപ്പെടുത്തി ​കോടിക്കണക്കിന് രൂപയുടെ ആഴിമതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അതീവ ​ഗൗരവമുള്ള കാര്യമാണിത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് ഈ കേസിലുള്ള ബന്ധം വെളിപ്പെടുത്തണം. ഐടി സെക്രട്ടറിയുടെ വഴിവിട്ട നീക്കത്തിന് മുഖ്യമന്ത്രി കൂട്ട് നിന്നു. അന്താരാഷ്ട്ര ബന്ധമുള്ള കള്ളക്കടത്ത് ഏജൻസിയുമായി മുഖ്യന്ത്രിയുടെ ഓഫീസിലെ ആരാണ് ബന്ധപ്പെടുന്നതെന്ന് വെളിപ്പെടുത്തണം. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴിയാണ് ആരോപണ വിധേയക്ക് ജോലി ലഭിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.

കള്ളക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More