കൊല്ലത്ത് 2 ഉം തിരുവനന്തപുരത്ത് 4 ഉം പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്

കൊല്ലത്ത് 2 പേർക്കും തിരുവനന്തപുരത്ത് 4 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്. കൊല്ലത്ത് കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഉള്ള രണ്ടു പേർക്കാണ് സമ്പർക്കം മൂലം രോഗ ബാധയുണ്ടായത്. കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്കാണ്.   7 പേര്‍  വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല.  ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി.

കൊല്ലത്ത് രോ​ഗം സ്ഥിരീകരിച്ചവർ-

1 കരുനാഗപ്പളളി ആദിനാട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

2  കൊല്ലം ചിതറ സ്വദേശിയായ 21 വയസുള്ള യുവാവ്.   ജൂണ്‍ 17 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. D1, സീറ്റ് നം. 11) തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലെത്തി. ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനാൽ അവിടെ നിന്നും ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഈ പരിശോധനാഫലം നെഗറ്റീവായിരുന്നു.  അവിടെ നിന്നും ജൂൺ 21 ന് ആംബുലൻസിൽ വീട്ടിലെത്തുകയും  ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു.  രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും തുടർന്നും നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

3 പത്തനാപുരം സ്വദേശിനിയായ 30 വയസുളള യുവതി.  ജൂണ്‍ 25 ന് യമനിൽ നിന്നും  IY 854 നമ്പര്‍ ഫ്ലൈറ്റില്‍ ബാംഗ്ലൂരും  അവിടെ നിന്നും ഇന്റിഗോ 6E 463 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും തുടർന്ന് കാറിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.   സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

4 തെന്മല ഉറുകുന്ന് സ്വദേശിയായ 40 വയസുളള പുരുഷൻ.  ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും AI  IX-1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 20F) തിരുവനന്തപുരത്തും   അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

5 കുളക്കട പുത്തൂർ സ്വദേശിയായ 41 വയസുളള പുരുഷൻ.  ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും SV 3892 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ S13) കരിപ്പൂരും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു.  സ്രവപരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

6 മരുത്തടി കന്നിമേൽചേരി സ്വദേശിയായ 24 വയസുളള യുവാവ്.  ജൂലൈ 1 ന് ബാംഗ്ലൂരിൽ നിന്നും 6E 273  നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24 D) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

7  തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ 36 വയസുളള പുരുഷന്‍.  ജൂണ്‍ 28 ന് ദുബായിൽ നിന്നും എയർ അറേബ്യ ഫ്ലൈറ്റിൽ (സീറ്റ് നം. 17 E) കോഴിക്കോട്ടും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

8 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 52 വയസുളള പുരുഷന്‍.  യാത്രാചരിതമില്ല.  ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

9 പന്മന വടുതല സ്വദേശിയായ 36 വയസുളള യുവാവ്.  യാത്രാചരിതമില്ല.   അരിനല്ലൂർ, ചേന്നൻകര ഭാഗത്ത് ബൈക്കിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

10 ശൂരനാട് സ്വദേശിയായ 63 വയസുളള പുരുഷൻ.  ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് 9987 ഫ്ലൈറ്റിൽ (സീറ്റ് നം. 9C) തിരുവനന്തപുരത്തും അവിടെ നിന്നും ആംബുലൻസിൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുമെത്തി സ്രവപരിശോധന നടത്തി.  സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

11 പെരിനാട് മതിലിൽ സ്വദേശിയായ 47 വയസുളള പുരുഷൻ.  ജൂലൈ 5 ന് മസ്ക്കറ്റിൽ നിന്നും സലാം എയർ ഫ്ലൈറ്റിൽ (സീറ്റ് നം. 20E) തിരുവനന്തപുരത്തെത്തി.  റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു.  അവിടെ നിന്നും ആംബുലൻസിൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുൻപ് സന്ദർശിച്ചിരുന്നു. സമ്പർക്കം വഴി രോഗം ബാധിച്ചു.

3. ഖത്തറിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. പാറശ്ശാല സ്വദേശി 55 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. യു.എ.ഇയിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. പാറശ്ശാല സ്വദേശി രണ്ടുവയസുകാരൻ. ജൂലൈ മൂന്നിന് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

7. സൗദിയിൽ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരൻ. ജൂലൈ അഞ്ചിനുതന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More